Google+

Location

Authors

Name: Mathrubhumi

Location: Not Available

Language: Not Available

Url: Not Available

ശബ്ദങ്ങളില്ലാത്ത ലോകത്ത് ജൂലിയയ്ക്കും വാള്‍ട്ടറിനും സ്‌നേഹസാമ്രാജ്യം

ഒറ്റനോട്ടത്തിൽ അവർ രണ്ട് പേരും നമുക്ക്പരിചിതമായ കാഴ്ചയാണ്. ജൂലിയ എന്ന കൊച്ചു പെൺകുട്ടിയും അവളുടെ ഓമനയായ വാൾട്ടർ എന്ന നായക്കുട്ടിയും. ഒരു നിമിഷം പോലും അടങ്ങിയിരിക്കാതെ ഓടിച്ചാടി നടക്കുന്ന രണ്ട് വികൃതികൾ.... എന്നാൽ അടുത്തറിയുമ്പോൾ മാത്രമാണ് സവിശേഷമായ ആ സൗഹൃദത്തെ നാം തിരിച്ചറിയുക. രണ്ട് ജീവി വർഗ്ഗത്തിൽപ്പെട്ടവരെങ്കിലും ഒരേ തരം ഏകാന്തത അനുഭവിക്കുന്നവരാണ് ജൂലിയയും വാൾട്ടറും. ജന്മനാ തന്നെ അവർ രണ്ട് പേർക്കും കേൾവിശക്തിയില്ല. അമ്മയുടെ ശബ്ദം കേൾക്കാനാവാത്ത ജൂലിയ ചെറുപ്പത്തിൽ തന്നെ തിരിച്ചറഞ്ഞിരുന്നത് കഴുത്തിൽ മണത്തു നോക്കിയാണെന്ന കാര്യം ജൂലിയയുടെ അമ്മ ഓർക്കുന്നു. വർഷങ്ങൾക്ക് ശേഷം കുഞ്ഞ് വാൾട്ടറെ കണ്ടെത്തിയപ്പോൾ അവനും ആ അമ്മയെ തിരിച്ചറിഞ്ഞത് കഴുത്തിൽ മൂക്കു ചേർത്തുവെച്ചാണ്. തന്റെ ജൂലിയയ്ക്ക് യോജിച്ച കൂട്ടുകാരനായിരിക്കും വാൾട്ടറെന്ന് അന്ന് ആ അമ്മയ്ക്ക് തോന്നി.അവർക്ക് തെറ്റിയില്ല, മാസങ്ങൾക്കിപ്പുറം ജൂലിയയുടെ കളിക്കൂട്ടുകരാനായി ഊണിലും ഉറക്കത്തിലും അവൾക്കൊപ്പമുണ്ട് വാൾട്ടർ. ജൂലിയയുടെഹോംവർക്കുകൾതീരുംഅവൻക്ഷമയോടെകാത്തിരിക്കുംപിന്നെഅവരൊരുമിച്ചാണ്കളിയുംചിരിയുമെല്ലാം.സ്നേഹത്തിന്റെ മഹത്വം വാൾട്ടറിൽ നിന്ന് എന്റെ മകൾ പഠിച്ചു..... ജൂലിയയുടെ അമ്മ പറയുന്നു. തനിക്കറിയാവുന്ന ആംഗ്യഭാഷ ജൂലിയ വാൾട്ടറിനെ പഠിപ്പിച്ചിട്ടുണ്ട്. അവളുടെ നിർദേശങ്ങൾക്കനുസരിച്ചാണ് അവനിന്ന് എല്ലാം ചെയ്യുന്നത്. അവനെ ഊട്ടാനും ഉറക്കാനുമെല്ലാം ഒപ്പമുണ്ട് ജൂലിയ. ബധിരരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന എസ്പിസിഎ എന്ന സന്നദ്ധസംഘടന പോയ വാരം ജൂലിയയുടേയും വാൾട്ടറിന്റേയും ആത്മബന്ധത്തിന്റെ കഥ വിഡീയോ രൂപത്തിൽ തങ്ങളുടെ ഫേസ്ബുക്കിൽ പേജിൽ പ്രസിദ്ധീകരിച്ചിരുന്നു. വലിയ സ്വീകരണമാണ് ആ വിഡീയോക്ക് സോഷ്യൽമീഡിയയിൽ ലഭിച്ചത്. ദിവസങ്ങൾ കൊണ്ട് ലക്ഷക്കണക്കിന് പേർ കണ്ട ആ വീഡിയോയിൽ ഇങ്ങനെ പറയുന്നു..... ജീവിതത്തിൽ എന്നെങ്കിലും ഒറ്റപ്പെട്ടു പോയെന്ന് തോന്നുമ്പോൾ നിങ്ങൾ. വാൾട്ടറേയും ജൂലിയയേയും ഓർക്കണം, കാരണം എല്ലാ കുറവുകളോടും കൂടി നിങ്ങളെ സ്നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നവർ ഈ ലോകത്തെവിടെയോ ഉണ്ട്.....

1 0 0 0
Login to proceed

Cancel

Ok Cancel


Cancel
Hours
Cancel
മോദിയുടെ ഗുജറാത്ത് പിടിക്കാന്‍ ആം ആദ്മിക്ക് കാനു കല്‍സാരിയ

കാനു കൽസാരിയ കർഷകർക്കൊപ്പം കൃഷിപ്പണിയിൽ. ഫോട്ടോ ഹിന്ദുസ്ഥാൻ ടൈംസ് അഹമ്മദാബാദ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബി.ജെ.പി അധ്യക്ഷൻ അമിത് ഷായുടേയും തട്ടകമായ ഗുജറാത്തിന്റെ ഭരണം പിടിക്കാൻ മോദിയുടെ പഴയ സഹപ്രവർത്തകനെ തന്നെ അണിനിരത്തുകയാണ് ആം ആദ്മി പാർട്ടി. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില് കണ്ട്ഉയർത്തിക്കാട്ടാൻ പറ്റിയ ഒരു നേതാവിനായുള്ള കെജ്രിവാളിന്റെ അന്വേഷണമാണ് കർഷക പ്രക്ഷോഭങ്ങളിലൂടെ വളർന്നുവന്ന കാനു കൽസാരിയയിലെത്തിയത്. മുൻ ബി.ജെ.പി എം.എൽ.എയായ കൽസാരിയയെ പാർട്ടിയുടെ ഗുജറാത്തിലെ മുഖമായി അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. അടുത്തവർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് തുടക്കം കുറിക്കാൻ ശനിയാഴ്ച കെജ്രിവാൾ സൗരാഷ്ട്രയിലെത്തും. തിരഞ്ഞെടുപ്പിൽ 182 സീറ്റിലും മത്സരിക്കുമെന്ന് ആം ആദ്മി പാർട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. കെജ്രിവാളിന്റെ സന്ദർശനത്തിന് മുന്നോടിയായി സൗരാഷ്ട്രയിലെങ്ങും കൽസാരിയയുടെ പോസ്റ്ററുകൾ നിറഞ്ഞുകഴിഞ്ഞു. തീരദേശ നഗരമായ മഹുവയിൽ നിന്നുള്ള നേതാവാണ് മൂന്നു തവണ എം.എൽ.എയായ കൽസാരിയ. കർഷകപ്രശ്നങ്ങളുടെ പേരിലാണ് അദ്ദേഹം ബി.ജെ.പി വിട്ടത്. മോദി മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ വ്യവസായ അനുകൂല നിലപാടുകളിൽ പ്രതിഷേധിച്ചതോടെ കൽസാരിയപാർട്ടിയിൽ ഒറ്റപ്പെട്ടു.കൃഷിഭൂമിയിൽ സിമന്റ് ഫാക്ടറി സ്ഥാപിക്കുന്നതിനെ പ്രദേശത്തെ കർഷകർക്കൊപ്പം ചേർന്ന് കൽസാരിയ എതിർത്തു. പ്രക്ഷോഭത്തിനൊടുവിൽ മോദി സർക്കാരിന് പിൻവലിയേണ്ടി വന്നു. ക്രമേണ കൽസാരിയ പാർട്ടിക്ക് അനഭിമതനായി. 2012 ലെ തിരഞ്ഞെടുപ്പിൽ തോൽക്കുകയും ചെയ്തു. അവിടം കൊണ്ട് അദ്ദേഹം പൊതുപ്രവർത്തനം അവസാനിപ്പിച്ചില്ല. മഹുവയിൽ ഒരു ചാരിറ്റി ആസ്പത്രി തുടങ്ങി. പ്രദേശത്തെ ഒരു ഖനന പദ്ധതിക്കെതിരെ ജനങ്ങളെ അണിനിരത്തി. 10,000 ത്തോളം കർഷകരാണ് ഖനനത്തിനെതിരെ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ അണിനിരന്നത്. അതോടെ ബി.ജെ.പി നേതൃത്വത്തിന്റെ കണ്ണിലെ കരടായി. ബി.ജെ.പി ബന്ധം അവസാനിപ്പിച്ച് 2014 ലാണ് അദ്ദേഹം ആം ആദ്മിയിൽ ചേരുന്നത്. കൽസാരിയയുടെ കർഷക അനുകൂല നിലപാടുകളും അഴിമതിവിരുദ്ധ പ്രതിഛായയും ആം ആദ്മി പാർട്ടിക്ക് തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്. കാഹളം മുഴക്കി ശനിയാഴ്ച സൗരാഷ്ട്രയിലെത്തുന്ന കെജ്രിവാൾ മൂന്നു കർഷക റാലികളിലാണ് പങ്കെടുക്കുന്നത്. പഞ്ചാബിൽ ഇതിനോടകം ശക്തി തെളിയിച്ചുകഴിഞ്ഞ ആം ആദ്മി പാർട്ടി ഈ വർഷം നടക്കുന്ന തിരഞ്ഞെടുപ്പിൽ അവിടെ ഭരണം പിടിക്കാനുള്ള ഒരുക്കത്തിലാണ്. ഡൽഹിക്കും, പഞ്ചാബിനും പിന്നാലെ അടുത്തതായി അവർ ലക്ഷ്യം വെക്കുന്നത് ഗുജറാത്താണ്. കൽസാരിയയിലൂടെ കെജ്രിവാളിന് അത് കഴിയുമോ എന്ന് കാത്തിരുന്ന് കാണാം

1 0 0 0
Login to proceed

Cancel

Ok Cancel


Cancel
Hours
Cancel
രോഹന്‍പ്രേം കെ.സി.എയുടെ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍

കൊച്ചി 2015-2016 ലെ കേരള ക്രിക്കറ്റ് അസോസിയേഷൻ(കെ.സി.എ) അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച ബാറ്റ്സ്മാൻ, ഓൾറൗണ്ടർ, മികച്ച ക്രിക്കറ്റർ എന്നിങ്ങനെയാണ് പുരസ്കാരങ്ങൾ. മികച്ച ക്രിക്കറ്ററായി രോഹൻ പ്രേമിനെ തിരഞ്ഞെടുത്തു. രഞ്ജി ട്രോഫിയിലെ മികച്ച പ്രകടനമാണ് രോഹൻ പ്രേമിനെ ഈ പുരസ്കാരത്തിന് അർഹനാക്കിയത്. എട്ട് മത്സരത്തിൽ നിന്ന് 58.75 ശരാശരിയിൽ 705 റൺസാണ് രോഹൻ പ്രേം അടിച്ച് കൂട്ടിയത്. രഞ്ജി റൺവേട്ടക്കാരിൽ 11-ാം സ്ഥാനത്തായിരുന്നു രോഹൻ. മികച്ച ബാറ്റ്സ്മാനുള്ള പുരസ്കാരം സച്ചിൻ ബേബി സ്വന്തമാക്കി. സ്ഥിരതയാർന്ന ബാറ്റിങ് പ്രകടനമാണ് സച്ചിൻ ബേബിയെ ഈ പുരസ്കാരത്തിന് അർഹനാക്കിയത്. സച്ചിൻ ബേബിയുടെ മികച്ച ബാറ്റിങ് പ്രകടനം അദ്ദേഹത്തിന് ഐപിഎല്ലിലും സ്ഥാനം നേടി കൊടുത്തിരുന്നു. ഐ.പി.എല്ലിൽ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സ് താരമാണ് സച്ചിൻബേബി. ഐ.പി.എല്ലിലും തന്റേതായ സ്ഥാനം നേടാന് ഈ തൊടുപ്പുഴക്കാരന് സാധിച്ചു. മികച്ച ഓൾറൗണ്ടറായി തിരഞ്ഞെടുത്തത് ഫാബിദ് ഫാറൂക്കിനെയാണ്. സി.കെ നായിഡു ട്രോഫിയിലെയും, രഞ്ജി ട്രോഫിയിലേയും മികച്ച ഓൾ റൗണ്ട് പ്രകടനമാണ് ഫാബിദിനെ പുരസ്കാരത്തിന് അർഹനാക്കിയത്. കേരള ക്രിക്കറ്റിന് നൽകിയ സംഭാവനകൾ കണക്കിലെടുത്ത് സഞ്ജു സാംസണ് കെ.സി.എ പ്രത്യേക പുരസ്കാരം നൽകും.

1 0 0 0
Login to proceed

Cancel

Ok Cancel


Cancel
Hours
Cancel
നികുതി വരുമാനം കൂടിയെന്ന് ധനമന്ത്രി

തിരുവനന്തപുരംജൂൺ മാസത്തിൽ നികുതി വരുമാനം പത്തൊമ്പത് ശതമാനമായി കൂടിയെന്ന് ധനമന്ത്രി തോമസ് ഐസക്. നികുതി വരുമാനം 25 % ആക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ വർഷം ശരാശരി പത്ത് ശതമാനം മാത്രമായിരുന്നു നികുതി വരുമാനമെന്നും അദ്ദേഹം പറഞ്ഞു.ഭരണമാറ്റത്തിന്റെ സന്ദേശമാണ് വർധനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1 0 0 0
Login to proceed

Cancel

Ok Cancel


Cancel
Hours
Cancel
സെന്‍സെക്‌സ് 34 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 34.62 പോയന്റ് നേട്ടത്തിൽ 27201.49ലും നിഫ്റ്റി 7 പോയന്റ് ഉയർന്ന് 8342.95ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1556 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1203 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ലുപിൻ എട്ട് ശതമാനം നേട്ടമുണ്ടാക്കി. എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, ഐടിസി, ഹിന്ദുസ്ഥാൻ യുണിലിവർ, ഡോ.റെഡ്ഡീസ് ലാബ്, സിപ്ല തുടങ്ങിയവ നേട്ടത്തിലും ടിസിഎസ്, ഇൻഫോസിസ്, ടാറ്റ സ്റ്റീൽ, എൽആന്റ്ടി, അദാനി പോർട്സ്, ഒഎൻജിസി, എസ്ബിഐ തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. യൂറോപ്യൻ വിപണയിലെ നേട്ടമാണ് ആഭ്യന്തര സൂചികകൾക്ക് കരുത്തായത്.

1 0 0 0
Login to proceed

Cancel

Ok Cancel


Cancel
Hours
Cancel
ഗ്രൂപ്പുകളി വച്ചുപൊറുപ്പിക്കില്ലെന്ന് രാഹുല്‍ഗാന്ധി

ന്യൂഡൽഹി കേരളത്തിലെ കോൺഗ്രസിൽ ഒരുതരത്തിലുമുള്ള ഗ്രൂപ്പിസവും വച്ചുപൊറുപ്പിക്കില്ലെന്ന് ഉപാധ്യക്ഷൻ രാഹുൽഗാന്ധി. കേരളത്തിലെ തിരഞ്ഞെടുത്ത കോൺഗ്രസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രാഹുൽ ഗ്രൂപ്പ്നേതാക്കൾക്ക് താക്കീത് നൽകിയത്. പാർട്ടിയാണ് വലുത് ഗ്രൂപ്പുകളല്ല. ഗ്രൂപ്പ് കളിക്കണമെന്ന് നിർബന്ധമുള്ളവർക്ക് പാർട്ടി വിടാം. തിരഞ്ഞെടുപ്പ് തോൽവിയുടെ പേരിൽ വ്യക്തിപരമായി ആർക്കെങ്കിലും ആരോപണം ഉന്നയിക്കരുതെന്ന് രാഹുൽ യോഗത്തിൽ ആമുഖമായി പറഞ്ഞു. തോൽവിയിൽ എല്ലാവർക്കും കൂട്ടുത്തരവാദിത്വമാണുള്ളത്. തോൽവിയുടെ ഉത്തരവാദിത്വം ആരിലും അടിച്ചേൽപ്പിക്കാൻ നോക്കരുതെന്നും രാഹുൽപറഞ്ഞു. വിവിധതലങ്ങളിലുള്ള ജംബോ കമ്മിറ്റികൾ പിരിച്ചുവിടും. പുനസംഘടിപ്പിക്കുമ്പോൾ ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതംവെപ്പുകളുണ്ടാകില്ലെന്നും രാഹുൽ പറഞ്ഞു. എ.-ഐ ഗ്രൂപ്പുകൾ സുധീരനെതിരെ സംയുക്തമായ പടയൊരുക്കം നടത്തിയെങ്കിലും സുധീരനെ സംരക്ഷിച്ചുകൊണ്ടുള്ള രാഹുലിന്റെ ആമുഖപ്രസംഗത്തോടെ ചർച്ചയിൽ നേതൃമാറ്റം ആരും ഉന്നയിച്ചില്ല. ഒന്നിച്ചുള്ള ചർച്ചയ്ക്ക് ശേഷം രാഹുൽ 30 ഓളം നേതാക്കളുമായി ഒറ്റയ്ക്കൊറ്റയ്ക്ക് ചർച്ചനടത്തി. ജി.ആർ.ജി റോഡിലുള്ള വാർറൂമിലായിരുന്നു കൂടിക്കാഴ്ച. ഡിസിസി പ്രസിഡന്റുമാർ, കെപിസിസി ജനറൽ സെക്രട്ടറിമാർ എന്നിവരുമായി നാളെ രാഹുൽ ഗാന്ധി പ്രത്യേകം ചർച്ച നടത്തും.

1 0 0 0
Login to proceed

Cancel

Ok Cancel


Cancel
Hours
Cancel
കോഴ വാഗ്ദാനം ലഭിച്ചതായി കര്‍ണാടക ചീഫ് ജസ്റ്റിസിന്റെ വെളിപ്പെടുത്തല്‍

ബാംഗ്ലൂർ അനുകൂല വിധിപുറപ്പെടുവിക്കാൻ തനിക്ക് കോഴവാഗ്ദാനം ചെയ്തതായി കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്.കെ.മുഖർജി കോടതിയിൽ വെളിപ്പെടുത്തി. 2.10 കോടി രൂപ വിലമതിക്കുന്ന ഭൂമി ലേലം ചെയ്ത കേസിലെ ഹർജി പുനപരിശോധിക്കുന്നതിനിടെയാണ് ജഡ്ജിയുടെ ഈ വിവാദ വെളിപ്പെടുത്തൽ. കർണാടക സർക്കാരും ഒരു സ്വകാര്യ റിയൽ എസ്റ്റേറ്റ് കമ്പനിയുമാണ് കേസിലെ കക്ഷിക്കാർ. തന്റെ വസതിയിലെത്തിയ ഒരു ബംഗാളിയാണ് കോഴ വാഗ്ദാനം ചെയ്തതെന്ന് എസ്.കെ.മുഖർജി കോടതിയിൽ അറിയിച്ചു. കേസിൽ ഉൾപ്പെട്ട സ്വകാര്യകമ്പനിക്ക് അനുകൂലമായ വിധി പുറപ്പെടുവിക്കണമെന്നായിരുന്നു ഇയാളുടെ ആവശ്യം. ഇയാൾ കൈമാറിയ വിസിറ്റിംഗ് കാർഡ് ജഡ്ജി കോടതിയിൽ വച്ചു കമ്പനിയുടെ അഭിഭാഷകന് നൽകി. എന്നാൽ വിസിറ്റിംഗ് കാർഡിൽ പറഞ്ഞിരിക്കുന്ന ആളെ തന്റെ കക്ഷിക്കാരായ കമ്പനിക്ക് അറിയില്ലെന്ന് അഭിഭാഷകൻ പിന്നീട് മാധ്യമങ്ങളോട് വ്യക്തമാക്കി. കോഴവാഗ്ദാനം ലഭിച്ചതായി തുറന്ന കോടതിയിൽ വെളിപ്പെടുത്തുന്ന രണ്ടാമത്തെ ഇന്ത്യൻ ന്യായാധിപനാണ് കെ.എസ്.മുഖർജി. നേരത്തെ കേരള ഹൈക്കോടതി ജഡ്ജി കെടി ശങ്കരൻ നെടുമ്പാശ്ശേരി സ്വർണ്ണക്കടത്ത് കേസിൽ തനിക്ക് കോഴവാഗ്ദാനം ലഭിച്ചതായി വെളിപ്പെടുത്തി കേസിൽ നിന്നൊഴിഞ്ഞിരുന്നു. ഈ സംഭവം ഇപ്പോൾ വിജിലൻസ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ കർണാടക ചീഫ് ജസ്റ്റിസ് ഇതേക്കുറിച്ച് ഇതുവരെ പോലീസിൽ പരാതി നൽകിയിട്ടില്ല.

1 0 0 0
Login to proceed

Cancel

Ok Cancel


Cancel
Hours
Cancel
മകന്‍ വിസമ്മതിച്ചു: പകരം അന്ത്യകര്‍മ്മങ്ങള്‍ ചെയ്തത് മുസ്‌ലിം വനിത

വാറംഗൽ (തെലുങ്കാന) അച്ഛന്റെ അന്ത്യകർമ്മങ്ങൾ ചെയ്യാൻ മകൻ വിസമ്മതിച്ചപ്പോൾ ആ ചുമതല ഏറ്റെടുത്ത് ചെയ്തത് ഒരു മുസ്ലിം സ്ത്രീ. തെലുങ്കാനയിലെ വാറങ്കലിലാണ് ക്രിസ്തുമതത്തിലേക്ക് മാറിയതിനാൽ അന്ത്യകർമ്മങ്ങൾ ചെയ്യാനാകില്ലെന്ന് മകൻ അറിയിച്ചപ്പോൾ പകരം ഒരു മുസ്ലിം സ്ത്രീക്ക് അത് ചെയ്യേണ്ടിവന്നത്. യാക്കൂബി എന്ന സ്ത്രീയാണ് മകന് പകരം അത് ചെയ്തത്. യാക്കൂബി നടത്തുന്ന വൃദ്ധസദനത്തിൽ താമസിച്ചിരുന്ന കെ.ശ്രീനിവാസ് ചൊവ്വാഴ്ച രാത്രിയാണ് മരിച്ചത്.വർഷങ്ങളായി ഇവിടുത്തെ അന്തേവാസിയായ ശ്രീനിവാസ് തയ്യൽ ജോലിക്കാരനായിരുന്നു. രണ്ട് വർഷം മുമ്പ് പകുതിതളർന്ന ശ്രീനിവാസിനെ ഒരു ബസ് സ്റ്റോപ്പിൽ നിന്നാണ് വൃദ്ധസദനം നടത്തുന്ന യാക്കൂബി കണ്ടെത്തുന്നത്. മക്കൾ ഉപേക്ഷിച്ചതാണെന്ന് പറഞ്ഞ ശ്രീനിവാസിനെഅവർ വൃദ്ധസദനത്തിലേക്ക് കൂട്ടി. ചൊവ്വാഴ്ച അദ്ദേഹം മരിച്ചവിവരം മകൻ ശരത്തിനെ യാക്കൂബി അറിയിച്ചു. അന്ത്യചടങ്ങുകളിൽ പങ്കെടുക്കാൻ മകൻ എത്തുകയും ചെയ്തു. കർമ്മങ്ങൾ ചെയ്യുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ താൻ ക്രിസ്തുമതത്തിലേക്ക് മാറിയതിനാൽ ഹിന്ദു ആചാരമനുസരിച്ച് കർമ്മം ചെയ്യാൻ കഴിയില്ലെന്ന് മകൻ അറിയിച്ചു. ചിത്രങ്ങൾക്ക് കടപ്പാട് എൻ. ഡി. ടി.വി തന്റെ ഭർത്താവ് ഒരു യാത്രയിൽ ആയിരുന്നതിനാൽ അദ്ദേഹത്തോടും ഉപദേശം ചോദിക്കാൻ യാക്കൂബീക്കായില്ല. ഒടുവിൽ തന്റെ പിതൃതുല്യനായ ശ്രീനിവാസന്റെ അന്ത്യകർമ്മങ്ങൾ ഒരു മകനെ പോലെ യാക്കൂബി ചെയ്തു. ഹിന്ദു ആചാരപ്രകാരമുള്ള എല്ലാ കർമ്മങ്ങളും ശ്രീനിവാസനു വേണ്ടി അവർ ചെയ്തു.യാക്കൂബിക്ക് ശ്രീനിവാസ് സ്വന്തം അച്ഛനെ പോലെയായിരുന്നുവെന്ന് അവരുടെ ഭർത്താവ് പറഞ്ഞു. യാക്കൂബിയും ഭർത്താവും സൗജന്യമായിട്ടാണ് ഈ വൃദ്ധസദനം നടത്തുന്നത്. ഇവിടെ 70 അന്തേവാസികളുണ്ട്.

1 0 0 0
Login to proceed

Cancel

Ok Cancel


Cancel
Hours
Cancel
തീവ്രവാദി ആക്രമണങ്ങളെക്കുറിച്ച് പഠിക്കാന്‍ എന്‍എസ്ജി സംഘം ബംഗ്ലാദേശിലേക്ക്

ധാക്ക ബംഗ്ലാദേശിൽ തീവ്രവാദികൾ നടത്തിയ ആക്രമണങ്ങളെക്കുറിച്ച് പഠിക്കാനും പരിശോധിക്കാനും ഇന്ത്യ എൻഎസ്ജി സംഘത്തെ അയക്കും. ബംഗ്ലാദേശ് സർക്കാരിന്റെ അനുമതി വാങ്ങിയ ശേഷമാണ് പ്രത്യേകസംഘത്തെ ഇന്ത്യ സംഭവസ്ഥലത്തേക്ക് അയക്കുന്നത്. ബംഗ്ലാദേശിലെ തീവ്രവാദ വിരുദ്ധ സേനയ്ക്കൊപ്പം ചേർന്നാവും എൻഎസ്ജി ആക്രമണങ്ങളെക്കുറിച്ച്പഠനംനടത്തുക. ഇതിലൂടെ ഇരുരാജ്യങ്ങൾക്കുമിടയിലെ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ യോജിപ്പിക്കുകയും ശക്തിപ്പെടുത്തുകയും എന്ന ലക്ഷ്യവും സർക്കാരിനുണ്ട്. അന്വേഷണത്തിനും പഠനത്തിനുമായി അടുത്ത ആഴ്ചയോടെ എൻഎസ്ജി സംഘം ധാക്കയിലെത്തും. ബംഗ്ലാദേശിലുണ്ടായ തീവ്രവാദി ആക്രമണങ്ങളിൽ ഒരു ഇന്ത്യൻ മതപുരോഹിതന് പങ്കുണ്ടെന്ന ആരോപണവും എൻഎസ്ജി സംഘം അന്വേഷിച്ചേക്കുമെന്നാണ് സൂചന. കഴിഞ്ഞ ജൂലൈ ഒന്നിന് ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ നയതന്ത്രമേഖലയിലുണ്ടായ തീവ്രവാദി ആക്രമണത്തിൽ വിദേശികളടക്കം 22 പേർ കൊല്ലപ്പെട്ടിരുന്നു. തൊട്ടു പിന്നാലെ ചെറിയ പെരുന്നാൾ ദിനത്തിൽ കിഷോർഗഞ്ച് ജില്ലയിൽ നടന്ന ഈദ് ഗാഹിന് നേർക്കുണ്ടായ ആക്രമണത്തിൽ രണ്ട് പോലീസുകാരും കൊല്ലപ്പെട്ടു.

1 0 0 0
Login to proceed

Cancel

Ok Cancel


Cancel
Hours
Cancel
താനൂര്‍ റെയില്‍വെ സ്‌റ്റേഷന് ബോംബ് ഭീഷണി

താനൂർ താനൂർ റെയിൽവെ സ്റ്റേഷന് ബോംബ് ഭീഷണി. ഉച്ചയ്ക്ക് 1.25 ഓടെ പോലീസ് കൺട്രോൾ റൂമിലാണ് സന്ദേശമെത്തിയത്. തുടർന്ന് മലപ്പുറത്ത് നിന്നുള്ള ഡോഗ്സ്ക്വാഡും താനൂർ പോലീസും ചേർന്ന് സ്റ്റേഷനിൽ പരിശോധന നടത്തിയെങ്കിലും സംശയകരമായി ഒന്നും കണ്ടെത്തിയില്ല.

1 0 0 0
Login to proceed

Cancel

Ok Cancel


Cancel
Hours
Cancel